കാട്ടാക്കട: കാട്ടാക്കട താലൂക്ക് ഗ്രന്ഥശാല സർഗോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യു .പി, ഹൈസ്കൂൾ വിഭാഗം നാടകം ഉൾപ്പെടെ മിക്ക ഇനങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കിയാണ് തുടർച്ചയായി രണ്ടാം വട്ടവും ഭാവന കലാ കിരീടം സ്വന്തമാക്കിയത്. താലൂക്കിലെ 56 ഗ്രന്ഥശാലകളിൽ നിന്നായി 500 അധികം പ്രതിഭകൾ മാറ്റുരച്ചു. സമാപന സമ്മേളനം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ഗ്രന്ഥശാല പ്രസിഡന്റ് രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വാസുദേവൻ നായർ, നേമം ബ്ലോക്ക് പ്രസിഡന്റ് ശകുന്തള കുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ രമാകുമാരി, ബ്ലോക്ക് മെമ്പർ അനിത, ഗ്രാമപഞ്ചായത്തംഗം ചന്ദ്രമതി, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഭാവന ഗ്രന്ഥശാലക്ക് ഐ.ബി.സതീഷ് എം.എൽ.എ ട്രോഫി സമ്മാനിച്ചു.