vld-3

വെള്ളറട: ലഹരി ഉപയോഗത്തിനെതിരെ നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളറട രുഗ്മിണി മെമ്മോറിയൽ ദേവി കോളേജിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ജഡ്ജി ആനി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അൻസജിതാറസൽ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ, വെള്ളറട സർക്കിൾ ഇൻസ്പെക്ടർ എൻ. ബിജു, രുഗ്മിണി കോളേജ് ചെയർമാൻ ഡോ. സി.എ. മോഹനൻ, ഡോ. ദേവിക മോഹൻ, വെള്ളറട സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. നെയ്യാറ്റിൻകര പ്രിൻസിപ്പിൾ മുൻസിഫ് ഡോ. ജോൺ വർഗീസ്, ഗവ. പ്ളീഡർ അഡ്വ. പരണിയം ദേവകുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു, ലീഗൽ സർവീസസ് സെക്രട്ടറി ഗംഗാധർ, കേശവതമ്പി, അഡ്വ. ഷൈജുബാൽ തുടങ്ങിയവർ ക്ളാസിനു നേതൃത്വം നൽകി. വിവിധ സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകളും എൻ.എസ്.എസ് വോളണ്ടിയർമാരും പങ്കെടുത്തു.