bvp-school

പാറശാല: പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സമാഹരിച്ച് നൽകി പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി. സംസ്ഥാന ബാലവാവകാശ സംരക്ഷണ കമ്മിഷന്റെ ദൗത്യമായ പ്രളയബാധിത പ്രദേശത്തെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായുള്ള പഠനോപകരണങ്ങൾ സമാഹരിക്കുക എന്നതാണ് വിദ്യാലയം ഏറ്റെടുത്തത്. വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ബുക്കുകൾ, ബാഗുകൾ, കുടകൾ എന്നിവ അടങ്ങുന്ന പാക്കറ്റുകൾ ഡെപ്യൂട്ടി പ്രിൻസിപ്പൽ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കേരള ബാലാവകാശ കമ്മിഷൻ അഡിഷണൽ സെക്രട്ടറി അനിതാ ദാമോദരൻ, ജോയിന്റ് സെക്രട്ടറി ജെസി ജോർജ് എന്നിവർക്ക് കൈമാറി. തിരുവനന്തപുരം ബാലവാശ കമ്മിഷൻ ആഫീസിൽ നടന്ന ചടങ്ങിൽ ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ അദ്ധ്യാപിക ആശാകൃഷ്ണൻ, വിദ്യാലയ പ്രതിനിധികളായ ആഞ്ജനേയ ശേഖർ, അനശ്വര പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.