photo

നെടുമങ്ങാട്: ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും ആഭിമുഖ്യത്തിൽ പഴകുറ്റി ജംഗ്‌ഷനിൽ ഗണേശപ്രതിഷ്ഠയും സാംസ്കാരിക സമ്മേളനവും നടത്തി. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് താലൂക്ക് യൂണിയൻ പ്രസിഡന്റ് രാജേഷ് നന്ദിയോട് ഉദ്‌ഘാടനം ചെയ്‌തു. യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റും ഗണേശോത്സവ ട്രസ്റ്റ് കൺവീനറുമായ സുരാജ് ചെല്ലാംങ്കോടിന്റെ അദ്ധ്യക്ഷതയിൽ ശിവസേന - ഗണേശോത്സവ ട്രസ്റ്റ് ഭാരവാഹികളായ കണ്ണാറംകോട് രാജേഷ്, കായ്പ്പാടി രാജേഷ്, പി.എൻ. ഷീല, രാജശേഖരൻ നായർ, സ്വാമി വിജയാനന്ദ, ഗോപാലൻ റൈറ്റ്, സി.കെ. ബാബു, എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ നെടുമങ്ങാട് രഞ്ചിത്ത്, പ്ലാത്തറ ഉണ്ണി, പ്രസാദ് കണക്കോട്, ജിജു കുറ്റ്യാണി, വൈശാഖ് കരകുളം, വനിതാ സംഘം ഭാരവാഹികളായ കൃഷ്ണാ റൈറ്റ്, ലതകുമാരി തുടങ്ങിയവർ സംസാരിച്ചു.