chenkal-temple

പാറശാല: വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 2ന് ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടക്കുന്ന 10,008 കൊട്ടത്തേങ്ങയിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ ആയിര കണക്കിന് ഭക്തജങ്ങൾ പങ്കെടുക്കും.നാല് ദിവസം നീണ്ടുനിൽക്കുന്ന വിനായക ചതുർത്ഥി മഹോത്സവം 30ന് വൈകിട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.എം.പി.മാർ,എം.എൽ.എമാർ,സന്യാസി ശ്രേഷ്ഠന്മാർ തുടങ്ങിയവർ പങ്കെടുക്കും.തുടർച്ചയായി 51 വർഷം ഗണപതി പൂർത്തീകരിക്കുന്ന സ്വാമി മഹേശ്വരാനന്ദ സരസ്വതിയെ ചടങ്ങിൽ ആദരിക്കും. 2ന് രാവിലെ 10.30 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനായി ക്ഷേത്രത്തിൽ രണ്ട് ആൾ അടി താഴ്ചയും ഒൻപത് അടി വീതിയുമുള്ളതുമായ പ്രത്യേക ഹോമകുണ്ഡം തയ്യാറാക്കിയിട്ടണ്ട്.10,008 കൊട്ടത്തേങ്ങകൾ അരിഞ്ഞെടുക്കുന്നതിനായി വ്രതമെടുത്ത 100 ഓളം ഭക്തജനങ്ങൾപ്രവർത്തിച്ചു വരുന്നു.ഭക്തജനങ്ങൾക്ക് വീക്ഷിക്കാനുള്ള പന്തലും ഒരുങ്ങിക്കഴിഞ്ഞു.വിനായക ചതുർത്ഥി ദിവസമായ സെപ്റ്റംബർ 2ന് പ്രത്യേക ബസ് സർവീസുകളും ഏർപ്പാടാക്കിയിട്ടുള്ളതായി ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, മറ്റ് ഭാരവാഹികളായ വി.കെ.ഹരികുമാർ, കെ.പി.മോഹൻകുമാർ എന്നിവർ അറിയിച്ചു.