u-s-open
u s open

നവോമി ഒസാക്ക, സിമോണ ഹാലെപ്പ്, റാഫേൽ നദാൽ,

വൊസ്‌നിയാക്കി രണ്ടാം റൗണ്ടിൽ

ന്യൂയോർക്ക് : യു.എസ് ഒാപ്പൺടെന്നിസിൽ മുൻനിര താരങ്ങളായ റാഫേൽ നദാൽ, സിമോണ ഹാലെപ്പ്, നവോമി ഒസാക്ക, കരോളിൻ വൊസ്‌നിയാക്കി തുടങ്ങിയവർ രണ്ടാം റൗണ്ടിലെത്തി.

വനിതാ വിഭാഗത്തിലെ ലോക ഒന്നാം നമ്പർതാരമായ ഒസാക്ക ആദ്യ റൗണ്ടിൽ 6-4, 6-7, 6-2 ന് ബ്ളിൻ കോവയെയാണ് കീഴടക്കിയത്. കഴിഞ്ഞവർഷം സെറീനവില്യംസിനെ കീഴടക്കി യു.എസ് ഒാപ്പൺ നേടിയിരുന്ന താരമാണ് ഒസാക്ക. മുൻ ഒന്നാം നമ്പർവനിതാ താരം സിമോണ ഹാലെപ്പ് ആദ്യ റൗണ്ടിൽ 6-3, 3-6, 6-2ന് ഗിബ്സിനെ കീഴടക്കി രണ്ടാം റൗണ്ടിലെത്തി. ചൈനീസ് താരം യിഹാൻ വാംഗിനെ 1-6, 7-5, 6-3ന് കീഴടക്കിയാണ് കരോളിൻ വൊസ്‌നിയാക്കി രണ്ടാം റൗണ്ടിലേക്ക് കടന്നത്. 24-ാം സീഡ് ഗാർബിൻ മുഗുരുസ 6-2, 1-6, 6-3ന് ആലിസൺ റിസ്‌കെയെ തോൽപ്പിച്ച്മുന്നേറി. ആറാം സീഡ് പെട്ര ക്വിറ്റോവ 6-2, 6-4ന് അല്ലോർട്ടോവയെ ഒന്നാം റൗണ്ടിൽ തോൽപ്പിച്ചു. അതേസമയം 11-ാം സീഡ് സൊളാനെ സ്റ്റീഫൻസ് ആദ്യ റൗണ്ടിൽ സീഡ് ചെയ്യപ്പെടാത്ത കാലിൻസ്കയോട് തോറ്റു പുറത്തായി.

പുരുഷ വിഭാഗത്തിൽ രണ്ടാം സീഡ് റാഫേൽ നദാൽ ആദ്യ റൗണ്ടിൽ തോൽപ്പിച്ചത് ബ്രിട്ടന്റെ മിൽമാനെയാണ്. 6-3, 6-2, 6-2 എന്നസ് കോറിനായിരുന്നു. നദാലിന്റെ വിജയം. നാലാംസീഡ് ഡൊമിനിക് തിമിനും എട്ടാം സീഡ് സ്റ്റാൻസിലസ് സിസ്റ്റിപാസിനും ആദ്യ റൗണ്ടിൽ അടിതെറ്റി. തീമിനെ ആദ്യ റൗണ്ടിൽ 6-4, 3-6, 6-3, 6-2ന് സീഡ് ചെയ്യാത്ത ഫാബിയാനോയാണ് കീഴടക്കിയത്. സിസ്റ്റിപ്പാസിനെ 6-4, 6-7, 7-6, 7-5 ന് റൂബ്ളേവ് കീഴടക്കി.