fff

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി തമിഴ്നാട്ടിലേയ്ക്ക് സർവീസ് നടത്തിയിരുന്ന കുളച്ചൽ, തേങ്ങാപ്പട്ടണം, പേച്ചിപ്പാറ, സർവീസുകൾ പുനരാരംഭിച്ചു. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു കൗൺസിലർമാരായ വി. ഹരികുമാർ, ഗ്രാമം പ്രവീൺ, എ.ടി.ഒ പള്ളിച്ചൽ സജീവൻ, സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി വി. കേശവൻകുട്ടി വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ബസ്സുകളുടെ സമയക്രമം - നെയ്യാറ്റിൻകരയിൽ നിന്ന് പേച്ചിപ്പാറയിലേയ്ക്ക് രാവിലെ 5.30 നും ഉച്ചയ്ക്ക് 2.20നും വൈകിട്ട് 5.30നും തേങ്ങാപട്ടണത്തേയ്ക്കും കുളച്ചലിലേയ്ക്കും രാവിലെ 6.10നും സർവീസുകൾ നടത്തും.