gk

1. ഇന്ത്യയുടെ ഗവർണർ ജനറലായ ഏക ഇന്ത്യക്കാരനാര്?

സി. രാജഗോപാലാചാരി

2. ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യത്തെ നാട്ടുരാജ്യമേത്?

ഭാവ്‌നഗർ

3. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു?

ഹൈദരാബാദ്

4. ഹൈദരാബാദിലെ ജനങ്ങളെ അടിച്ചമർത്തിയ നിസാമിന്റെ ഭീകരസേനയേത്?

റസാക്കർമാർ

5. ഗാന്ധിജി വെടിയേറ്റു മരിച്ചതെന്ന്?

1948 ജനുവരി 30

6. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത്?

ആന്ധ്ര

7. 1956 നവംബർ 1ന് എത്ര സംസ്ഥാനങ്ങളാണ് നിലവിൽ വന്നത്?

14

8. ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ എത്ര ലോക്‌സഭാ സീറ്റുകളാണ് കോൺഗ്രസ് നേടിയത്?

364

9. ഇന്ത്യയിൽ ആദ്യം ആധിപത്യം സ്ഥാപിക്കുകയും ഏറ്റവുമൊടുവിൽ അധികാരം കൈവിടുകയും ചെയ്ത യൂറോപ്യൻമാർ ആര്?

പോർച്ചുഗീസുകാർ

10. ദൂരദർശൻ സംപ്രേഷണം തുടങ്ങിയ വർഷമേത്?

1959 സെപ്തംബർ

11. 1953ൽ യു.എൻ. പൊതുസഭയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയാര്?

വിജയലക്ഷ്മി പണ്ഡിറ്റ്

12. പഞ്ചശീല കരാർ ഒപ്പിട്ട വർഷമേത്?

1954 ഏപ്രിൽ 29

13. 1965ലെ ഇന്ത്യ - പാക് യുദ്ധത്തിന് അനുബന്ധമായി ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടിയേത്?

താഷ്‌ക്കെന്റ് കരാർ

14. താഷ്‌കെന്റ് കരാറിൽ ഇന്ത്യയ്ക്കായി ഒപ്പിട്ടതാര്?

പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രി

15. പശ്ചിമബംഗാളിലെ നക്സൽ ബാരിയിൽ സായുധകലാപം നടന്ന വർഷമേത്?

1967

16. ഇന്ത്യയും പാകിസ്ഥാനുമായി ഏതു വർഷം നടന്ന യുദ്ധമാണ് ബംഗ്ളാദേശിന്റെ പിറവിക്ക് കാരണമായത്?

1971

17. പാകിസ്ഥാനുവേണ്ടി സിംലാ കരാറിൽ ഒപ്പുവച്ചതാര്?

സുൾഫിക്കർ അലി ഭൂട്ടോ

18. സംസ്ഥാന ഗവർണറായ ആദ്യത്തെ വനിതയാര്?

സരോജിനി നായിഡു

19. പ്രകാശത്തിനു നേരെ ചെടികൾ വളരുന്ന പ്രതിഭാസം?

ഫോട്ടോട്രോപ്പിസം

20. ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്?

വില്യം ജൊഹാൻസൺ