കടയ്ക്കാവൂർ: മഹാത്മാ അയ്യങ്കാളിയുടെ ആറ്റിങ്ങൽ പാർലമെന്റ് തല ജന്മദിനാഘോഷപരിപാടികൾക്ക് മേൽ കടയ്ക്കാവൂർ അയ്യങ്കാളി സ്ക്വയറിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് അടൂർ പ്രകാശ് എം.പി തുടക്കം കുറിച്ചു. താൻ മന്ത്രിയായിരുന്നപ്പോഴാണ് ആവശ്യമായ സ്ഥലം അനുവദിച്ച് മഹാത്മാ അയ്യങ്കാളിയുടെ നാമധേയത്തിൽ പാലക്കാട്ട് മെഡിക്കൽകോളേജ് യാഥാർത്ഥ്യമാക്കിയതെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ചിറയിൻകീഴ് ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. മംഗലപുരം ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എച്ച്.പി. ഷാജി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.എ. ലത്തീഫ്, ഡി.സി.സി സെക്രട്ടറി എം.ജെ. ആനന്ദ്, കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. റസുൽഷ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് സ്വാഗതവും ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അഡ്വ. രാജേഷ് ബി.നായർ നന്ദിയും പറഞ്ഞു.