ബാലരാമപുരം: ഐത്തിയൂർ നേതാജി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ബാലരാമപുരം ജനമൈത്രി പൊലീസ് പി.ആർ.ഒ സജീവ് ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകാരോടും മുതിർന്നവരോടും പെരുമാറേണ്ട രീതികളെക്കുറിച്ച് അദ്ദേഹം ബോധവത്ക്കരിച്ചു അദ്ധ്യാപിക ശുഭ അദ്ധ്യക്ഷത വഹിച്ചു. ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, സ്കൂൾ മാനേജർ ശിവാനന്ദൻ, എ.റൈയ്മണ്ട് എന്നിവർ സംസാരിച്ചു.