അഹമ്മദാബാദ്:ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നല്ലേ ചൊല്ല്. എന്നാൽ പുലിയല്ല സാക്ഷാൽ സിംഹവും പുല്ലുതിന്നും. ഗുജറാത്തിൽ കാംബയിലെ വനാതിർത്തിയിൽ നിന്ന് പകർത്തിയതെന്ന് പറയുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. കുറ്റിക്കാട്ടിൽ ഒറ്റയ്ക്ക് നടക്കുന്ന സിംഹം പുൻനാമ്പുകൾ കടിച്ചെടുത്ത് തിന്നുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ദൃശ്യങ്ങൾ ശുദ്ധ കളിപ്പീരാണെന്നുപറഞ്ഞ് ചിലർ രംഗത്തെത്തിയിട്ടുണ്ട്. ചില മൃഗങ്ങൾ വയറിന് പ്രശ്നമുള്ളപ്പോൾ അത് മാറ്റാനായി പുല്ലുതിന്നുകയും തുടർന്ന് ഛർദ്ദിക്കുകയും ചെയ്യുമെന്നും ഇങ്ങനെ സിംഹം പുല്ലുതിന്നുന്നതിന്റെ ദൃശ്യങ്ങളാകാം വീഡിയോയിലുള്ളതെന്നുമാണ് മൃഗഡോക്ടർമാർ പറയുന്നത്.
വീഡിയോ കാണാം...