siraj

വക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ യുവാവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. പെരുംകുളം പോസ്റ്റോഫീസിന് സമീപം ഷീബാ കോട്ടേജിൽ സിറാജ് (21) ആണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ വർക്കലയിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ സിറാജ് മുങ്ങി. ഒളിവിൽപ്പോയ സിറാജിനെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയികൂടിയത്. കടയ്ക്കാവൂർ എസ്.എച്ച്.ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നിസാറുദ്ദീൻ, എ.എസ്.ഐ മനോഹരൻ, എസ്.പി.സി.ഒ മഹേഷ്, രാജേന്ദ്രൻ, സി.പി ഒഡീൻ, ബിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വർക്കല കോടതി പ്രതിയെ റിമാൻഡു ചെയ്തു.