tractor

വക്കം: പടശേഖര സമിതിയുടെ ട്രാക്ടർ ഉപേക്ഷിച്ച നിലയിൽ. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങൽ കുളപ്പാട്ടം ഏലയിലെ പാടശേഖര സമിതിയുടെ നിലം ഉഴുതുന്ന ട്രാക്ടറാണ് വഴിയരികിലെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. പാടശേഖര സമിതിയ്ക്ക് ട്രാക്ടർ സൂക്ഷിക്കാൻ ഷെഡ് ഉണ്ടന്നാണ് കൃഷി ഓഫീസിൽ നിന്നും അറിയിച്ചത്. ട്രാക്ടറിന്റെ പിൻവശത്തെ ടയറുകളിൽ കാറ്റും ഇല്ലാതെ തോട്ടിൽ കിടന്ന് തുരുമ്പെടുക്കുകയാണിപ്പോൾ.