ബാലരാമപുരം: തിരുമൂലർ മാർഷ്യൽ ആർട്സ് അക്കാദമി ആൻഡ് യോഗിക് റിസർച് സെന്റെർ ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർവഹിച്ചു.മാർഷ്യൽ ആർട്സ് അക്കാദമി പ്രസിഡന്റ് അഡ്വ.ഫിലിപ്പ് ജോസഫ് പുത്തൻചിറ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു.ക്രമസമാധാനപരിപാലനത്തിന് മാതൃകാപരമായ നേത്യത്വം നൽകുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയെ അക്കാദമി ആദരിച്ചു.ആൾട്ടർനേറ്റീവ് ട്രീറ്റ്മെന്റ് വിദഗ്ദൻ ഷാജി പത്മാഭൻ,യോഗ ആൻഡ് നിയമവിദഗ്ദൻ അഡ്വ.പുഞ്ചക്കരി രവീന്ദ്രൻ നായർ,സിദ്ധവൈദ്ധ്യ ചികിത്സകൻ എസ്.എം.കെ.ബാഷാ വൈദ്യർ എന്നിവർ സംസാരിച്ചു.സെക്രട്ടറി ജോൺസൺ ഗുരുക്കൾ സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ വിജയകുമാരി നന്ദിയും പറഞ്ഞു.