തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലിന് സ്‌കെയ്ൽഡ് എജൈൽ ഫ്രെയിം വർക്കിൽ ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. സ്‌കെയ്ൽഡ് എജൈൽ സേവനങ്ങളിലെ മികവും വൈദഗ്ദ്ധ്യവും കാര്യക്ഷമതയും കണക്കിലെടുത്താണ് ബഹുമതി. സ്‌കെയ്ൽഡ് എജൈൽ കണ്ടന്റ്, മികച്ച പ്രാക്ടീസുകൾ, കേസ് സ്റ്റഡികൾ, ടൂളിംഗ്, ഡിസ്‌കൗണ്ടഡ് കോൺഫറൻസുകൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാൻ ഗോൾഡ് സർട്ടിഫിക്കറ്റ് ഗുണകരമാകും.

യു.എസ്.ടി ഗ്ലോബൽ നൽകുന്ന ബിസിനസ് എജിലിറ്റി സേവനങ്ങൾ കമ്പനികളുടെ തനത് ആവശ്യങ്ങളെ പരിഗണിച്ച്, ഡിജിറ്റൽ പരിണാമം അനായാസമാക്കുന്നതും ലക്ഷ്യങ്ങൾ നേടാൻ പ്രാപ്‌തമാക്കുന്നതുമാണെന്ന് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസർ നിരഞ്ജൻ രാംസുന്ദർ പറഞ്ഞു. സ്‌കെയ്ൽഡ് എജൈൽ ഗോൾഡ് പാർട്ണർ എന്ന നിലയിൽ യു.എസ്.ടി ഗ്ലോബലുമായുള്ള പങ്കാളിത്തം ലോകത്തെ വൻകിട കമ്പനികൾക്കും പ്രയോജനകരമാകും.