വിതുര: തൊളിക്കോട് പഞ്ചായത്തിലെ മലയടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിർമ്മിച്ച ഡോക്ടേഴ്സ് ആൻഡ് സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, പഞ്ചായത്തംഗങ്ങളായ ആർ. രതികല, ജയൻ, എൻ.എസ്. ഹാഷിം, തൊളിക്കോട് ഷംനാദ്, ബി. സുശീല, ഷിബു. കെ.വി, എസ്. ഷീല, നട്ടുവൻകാവ് വിജയൻ, തൊളിക്കോട് അഷ്ക്കർ, സജിത. എം.പി, ബിജു. ബി, മലയടിപുഷ്പാംഗദൻ, എസ്.എസ്. പ്രേംകുമാർ, എസ്. അനിൽകുമാർ, ചായംസുധാകരൻ, തച്ചൻകോട് വേണുഗോപാൽ, ബി. സജികുമാർ, സുനി എസ്. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.