aug29a

ആറ്റിങ്ങൽ: മാമം പഴയ ദേശീയ പാതയ്ക്കരികിൽ വീണ്ടും വൻതോതിൽ മാലിന്യ നിക്ഷേപിക്കുന്നതായി പരാതി. മുൻപ് റോഡ് തകർന്നു കിടക്കുകയായിരുന്നു. അതിനെതിരെ വാർത്തകൾ വന്നതിന്റെ പശ്ചാതലത്തിൽ റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിന്റെ വശങ്ങളിൽ മാലിന്യങ്ങൾ കുന്നു കൂടുകയാണ്. ഇതിന്റെ ദുർഗന്ധം ഇതു വഴിയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. കിഴുവിലം ഗ്രാമപഞ്ചായത്തിലെ പന്തലക്കോട്,​ മാമം നട,​ കിഴുവിലം തുടങ്ങിയ പ്രദേശങ്ങളിൽ താമസക്കാരും ഇതുകാരണം ഏറെ ദുരിതത്തിലാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.