വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സ്പതാഹ യജ്ഞത്തിനും, ശ്രീ വിനായക ചതുർത്ഥി മഹോത്സവത്തിനും തിരി തെളിഞ്ഞു. ക്ഷേത്രാങ്കണത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെയും, സപ്താഹ യജ്ഞത്തിന്റെയും, ശ്രീ വിനായക ചതുർത്ഥി മഹോത്സവത്തിന്റെയും ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ വിജയകുമാർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആർ. അപ്പുക്കുട്ടൻ പിള്ള അദ്ധ്യക്ഷനായിരുന്നു. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ, ഉപദേശക സമിതി സെക്രട്ടറി രാമകൃഷ്ണപിള്ള, യജ്ഞാചാര്യൻ ബ്രഹ്മശ്രീ കല്ലിമേൽ ഗംഗാധർജി, ബി.എസ്. പരമേശ്വരൻ, അംബിക, ബിന്ദു, ബിനു കാട്ടിൽ, കെ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന് മുൻപായി അഡ്വ. അടൂർ പ്രകശ് എം.പി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി മടങ്ങി. പരിപാടികൾ സെപ്തംബർ 2ന് സമാപിക്കും.