mala

തിരുവനന്തപുരം: പശ്ചിമഘട്ടത്തെ ക്വാറി മുതലാളിമാർക്ക് വിറ്റുതുലച്ചതുപോലെ മലയാള ഭാഷയെയും ഇല്ലായ്മ ചെയ്യാൻ ഭരണ സ്ഥാനങ്ങളിലുള്ളവർ വെമ്പൽ കൊള്ളുകയാണെന്ന് കവയിത്രി സുഗതകുമാരി പ​റഞ്ഞു. കേരള പി.എസ്.സിയുടെ മാതൃഭാഷാ അയിത്തത്തിനെതിരെ ഐക്യ മലയാള പ്രസ്ഥാനത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സം​യു​ക്ത സ​മ​രസ​മി​തി​ പി.എ​സ്.സി ആ​സ്ഥാ​ന​ത്തി​നു മു​ന്നിൽ ആ​രം​ഭിച്ച അ​നി​ശ്ചി​തകാ​ല സ​ത്യാഗ്ര​ഹ സമ​രം ഉ​ദ്​ഘാട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വർ. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരെയും പി.എസ്.സി ചെയർമാനെയും മെമ്പർമാരെയും മലയാളത്തെ സ്‌നേഹിക്കാൻ പഠിപ്പിക്കേണ്ട ഗതികേടിലാണെന്നും സു​ഗ​ത​കു​മാ​രി പ​റഞ്ഞു. പി.എ​സ്.സി പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ക്ക​ട​ലാ​സു​കൾ മ​ല​യാ​ള​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വശ്യ​പ്പെ​ട്ട് സമ​രം ചെ​യ്യു​ന്ന​ത് ബ്രീ​ട്ടീ​ഷ് ഭ​ര​ണ​കൂ​ടത്തി​നോ​ടല്ല, കേ​ര​ള സർ​ക്കാ​രി​നോ​ടാ​ണ് എ​ന്ന​താ​ണ് ഏ​റ്റവും വ​ലി​യ ഗ​തി​കേ​ടെ​ന്ന് ച​ടങ്ങിൽ അ​ദ്ധ്യ​ക്ഷ​നാ​യി​രുന്ന ജോർജ് ഓ​ണ​ക്കൂർ പ​റഞ്ഞു. കെ.പി. രാ​മ​നുണ്ണി, പ്രൊ​ഫ.വി.മ​ധു​സൂദ​നൻ നായർ, ബി.രാ​ജീവൻ, പി​രപ്പൻ​കോ​ട് മു​രളി, പ്രൊ​ഫ. വി.എൻ. മു​ര​ളി, ഡോ.പി.പ​വി​ത്രൻ, പ്രൊ​ഫ.എ.ജി. ഒ​ലീ​ന, വ​ട്ട​പ്പ​റമ്പിൽ പീ​താം​ബ​രൻ, എം.ആർ.ത​മ്പാൻ, വി​നോ​ദ് വൈ​ശാഖി, ഗി​രീ​ഷ് പു​ലി​യൂർ, ആർ.ന​ന്ദ​കു​മാർ, ന​ഹാസ്, വി​നോദ്, സി.അ​ശോകൻ തു​ട​ങ്ങിയ​വർ സം​സാ​രിച്ചു.
ഐ​ക്യ മ​ലയാ​ള പ്ര​സ്ഥാ​നം ജന​റൽ സെ​ക്ര​ട്ട​റി എൻ.പി. പ്രി​യേഷ്, കാല​ടി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​ക വി​ദ്യാർ​ത്ഥി​നി രൂപി​മ എ​ന്നി​വർ ആ​ദ്യ ദിവ​സം നി​രാ​ഹാ​ര​മി​രുന്നു. കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി കാ​ര്യവ​ട്ടം കാ​മ്പസ്, എം.ജി കോ​ളേജ്, കാല​ടി സർ​വ​ക​ലാ​ശാ​ല, എം.ജി സർ​വ​ക​ലാശാ​ല തു​ടങ്ങി​യ കാ​മ്പ​സു​കളിൽ നി​ന്നു​ള്ള മ​ല​യാ​ളം പഠി​താക്കൾ സ​മ​ര​ത്തി​ന് ഐ​ക്യ​ദാർ​ഢ്യ​വു​മാ​യി എത്തി. കേരള ശാ​സ്​ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്, പു​രോഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം, മ​ലയാ​ള സംര​ക്ഷ​ണ വേ​ദി, മ​ലയാ​ള ഐ​ക്യവേദി, എൻ.ജി.ഒ യൂ​ണിയൻ, എ​ഫ്.എ​സ്.ഇ.ടി.ഒ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​നി​ശ്ചി​തകാ​ല സ​ത്യാ​ഗ്രഹം.