വെഞ്ഞാറമൂട്: വാമനപുരം സർവീസ് സഹകരണ ബാങ്ക് വഴി നൽകുന്ന ക്ഷേമ പെൻഷനുകളുടെ വിതരണോദ്ഘാടനം ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ വി.എസ്.അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കെ. ലെനിൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഒ. ഉഷ, കാക്കകുന്ന് മോഹനൻ, കെ.വി. അശോകൻ, എസ്. ജയശ്രീ, ബാങ്ക് സെക്രട്ടറി സാജിദ്, എം.സുകുമാരൻ നായർ, ആർ. രഞ്ജി, എൻ.ഒ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.