വർക്കല : കേരളത്തിൽ യു. ഡി. എഫിന് പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്തു ഉണ്ടായിരുന്നതിനേക്കാൾ അനു കൂല സാഹചര്യമാണെന്നും മണമ്പൂർ ജില്ലാ ഡിവിഷൻ ഉൾപ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകളിലും പാലാ തിരഞ്ഞെടുപ്പിലും യു. ഡി. എഫിന് വിജയം ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷൻ ഉപ തിരഞ്ഞെടുപ്പിലെ യു. ഡി. എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഇ. റിഹാസിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർത്ഥം ചെറുന്നിയൂർ ചന്ത ജംഗ്ഷനിൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. ജോസഫ് പെരേര അദ്ധ്യക്ഷത വഹിച്ചു. എൻ. പീതാംബര കുറുപ്പ് ,വർക്കല കഹാർ, ടി. ശരത്ചന്ദ്രപ്രസാദ്, രമണി പി. നായർ, കിളിമാനൂർ എൻ. സുദർശനൻ, പി. എം. ബഷീർ, ആനക്കുഴി ഷാനവാസ്, ടി. പി. അംബിരാജ, ഇടവ സൈഫ് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ എസ്. ഓമനകുട്ടൻ സ്വാഗതവും ജനറൽ കൺവീനർ എം. ജഹാംഗീർ നന്ദിയും പറഞ്ഞു.