pukayila

കഴക്കൂട്ടം: ഇരുപത് ലക്ഷത്തിന്റെ 1700കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇന്നോവ കാറിലെത്തിയ രണ്ടുപേരെ കഴക്കൂട്ടം എക്സൈസ് സംഘം പിടികൂടി. ആലംകോട് വഞ്ചിയൂർ ആറ്റത്മൂല തിരുവാതിരയിൽ ബിനുരാജ്(38)​ ,കിളിമാനൂർ ചൂട്ടയിൽ അയ്യപ്പൻ കാവ് സ്വദേശി രതീഷ്(32)​ എന്നിവരെ കഴക്കൂട്ടo എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. പ്രതീപ് റാവു, പ്രിവന്റീവ് ഓഫീസർ മാരായ ഹരികുമാർ , തോമസ് സേവ്യർ ഗോമസ്, സിഇഒമാരായ സുബിൻ, വിപിൻ, രാജേഷ്, ഷംനാദ്, അരുൺ, ജസീം എന്നിവർ ചേർന്ന് പിടികൂടിയത്.