. കഴക്കൂട്ടം: ബൈക്കുകൾ കൂട്ടിയിടിച്ച് കഠിനംകുളം പുതുവൽകോളനി അമ്മ വീട്ടിൽ പ്രഭുലൻ, ശൈലജ ദമ്പതികളുടെ മകൻ പ്രതീഷ് (27)മരിച്ചു. ഗുരുതര പരിക്കേറ്റ പുതുവൽകോളനി സ്വദേശിയായ സജി എന്ന അൽഫോൻസ (25)നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.ബുധനാഴ്ച രാത്രി കഠിനംകുളം പുതുവൽ റോഡിൽ സി. എസ്. ഐ ദേവാലയത്തിന് സമീപമാണ് അപകടം . സുഹൃത്തുക്കളായ പ്രതീഷും, സജിയും രണ്ട് ബൈക്കുകളിൽ അമിത വേഗതയിൽ പോകവെ കൂട്ടിയിടിക്കുകയായിരുന്നു. പ്രതീഷ് ബൈക്കിൽ നിന്ന് തെറിച്ച് തല പോസ്റ്റിലിടിച്ച് വീഴുകയായിരുന്നു. ഇരുവരേയും മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതീഷിനെ രക്ഷിയ്ക്കാനായിയില്ല. ഡ്രൈവറാണ് പരേതൻ .