നെടുമങ്ങാട് : കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി പറഞ്ഞു. കേരള കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ് ടെയിലറിംഗ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പനയ്‌ക്കോട് രഘുനാഥന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.ശബരിനാഥൻ എം.എൽ.എ, കണ്ണൻകോട് സുരേന്ദ്രൻ, വി.ആർ.പ്രതാപൻ, കാവല്ലൂർ മധു, ആനാട് ജയചന്ദ്രൻ, നെട്ടിറച്ചിറ ജയൻ, മന്നൂർക്കോണം സത്യൻ, സി.രാധാകൃഷ്ണൻ നായർ, സി.രാജലക്ഷ്മി, ടി.അർജുനൻ, കെ.ജെ. ബിനു, പട്ടം തുളീധരൻ, വടക്കേവിള ശശി, പാപ്പാട് അജികുമാർ, കുടപ്പനക്കുന്ന് വേണുഗോപാൽ, കുലശേഖരം വിക്രമൻ എന്നിവർ സംസാരിച്ചു. അഭയ എന്ന കുട്ടിക്ക് വിദ്യാഭ്യാസ അവാർഡും ശശിധരൻപിള്ള, വാഴോട്ടുകോണം മധുകുമാർ എന്നിവർക്ക് മികച്ച പ്രവർത്തകർക്കുള്ള അവാർഡും എം.പി സമ്മാനിച്ചു.