onaghosham

ചിറയിൻകീഴ്: ആൽത്തറമൂട് നാട്ടുവാരം കരയോഗത്തിലെ കസ്തൂർബാ എൻ.എസ്.എസ് വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ 'തിരുവോണ തിരുമുറ്റത്ത് 2019'എന്ന പേരിൽ ഓണാഘോഷവും കരയോഗ കുടുംബ സംഗമവും നടന്നു.ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് എൻ.എസ്.എസ് ചിറയിൻകീഴ് മേഖല കൺവീനർ പാലവിള സുരേഷ് ഉദ്ഘാടനം ചെയ്തു.വനിതാ സമാജം പ്രസിഡന്റ്‌ എം.എസ് വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.കരയോഗം പ്രസിഡന്റ്‌ എം.ഭാസ്കരൻ നായർ 'ഓണത്തിന്റെ പ്രസക്തി ഇന്നത്തെ ആധുനിക സമൂഹത്തിൽ'എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.ആർ.രാമചന്ദ്രൻ നായർ,ഹരികൃഷ്ണൻ ടി.എസ്, ജെ.രഘുകുമാർ,രത്നകുമാരി അമ്മ,രാജേഷ് കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വനിതകളുടെ വിവിധ വിനോദകായിക മത്സരം നടന്നു. മത്സരങ്ങളിൽ ശ്രീകൃഷ്ണ ധനശ്രീ വനിതാ സ്വാശ്രയ സംഘം ഓവർ ഓൾ കിരീടം നേടി.അത്തപ്പൂക്കള ദർശനം, മാവേലിയെ വരവേൽപ്,ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.