കുഴിത്തുറ: മാർത്താണ്ഡത്തിനടുത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കവേ മരം മുറിഞ്ഞുവീണ് ഒരാൾ മരിച്ചു .3 പേർക്ക് ഗുരുതര പരിക്ക് . മാർത്താണ്ഡം നട്ടാലം കാവുമൂലയ് തോട്ടത്തുവിള സ്വദേശി ശിശുപാലൻ (60)ആണ് മരിച്ചത്.നട്ടാലം കാവുമൂല സ്വദേശികളായ സഞ്ജയ് (14), ഗണപതി(26),സജിൻ(32)എന്നിവർക്കാണ് പരിക്ക്. ഇന്നലെ രാവിലെ 7:30മണിക്കായിരുന്നു സംഭവം.കാവുമൂല ധർമശാസ്താ ക്ഷേത്രത്തിന്റെ കുളത്തിൽ ഇവർ കുളിച്ചു കൊണ്ടിരുന്നപ്പോൾ ക്ഷേത്രത്തിന്റെ അകത്ത് നിന്നിരുന്ന മരം ഒടിഞ്ഞ് കുളിച്ചു കൊണ്ടിരുന്നവരുടെ ശരീരത്തിൽ വീഴുകയായിരുന്നു. ശിശുപാലനെയും,സഞ്ജയേയും തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ശിശുപാലൻ ഇന്നലെ മരിച്ചു.