ഉഴമലയ്ക്കൽ: മങ്ങാട്ടു പാറയിലും കുര്യാത്തി പ്രദേശത്തെ വാണിയംപാറയിലും പാറ ഖനനത്തിന് ജില്ലാ കളക്ടർ നിരാക്ഷേപ പത്രം നൽകിയതിനെതിരെ എൽ.ഡി.എഫ് ഉഴമലയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി കുര്യാത്തി ജംഗ്ഷനിൽ സംഘടിപ്പിച്ച സംരക്ഷണ സദസ്സ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് (എസ്)സംസ്ഥാന സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ, സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ഉഴമലയ്ക്കൽ ശേഖരൻ, ഇ. ജയരാജ്, എസ്. മനോഹരൻ, ബി.ബി. സുജാത, ഉഴമലയ്ക്കൽ സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.