sports-news-elevenil

ന്യൂഡൽഹി : ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് ഫെഡറേഷൻ ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ താരം ഇളവേണിൽ വാളറിവന് സ്വർണം. ജൂനിയർ തലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള ഇളവേണിലിന്റെ സീനിയർ തലത്തിലെ ആദ്യ ലോകകപ്പ് സ്വർണമാണിത്. ഫൈനലിൽ പരിചയ സമ്പന്നയായ ഇന്ത്യൻ താരം അൻജും മൗദ്ഗിലിനെയും മുൻ ലോക കപ്പ് സ്വർണ ജേതാവ് ചൈനീസ് തായ്‌പേയ്‌യുടെ യിംഗ്-ഷിൻ ലോംഗിനെയും പിന്തള്ളിയാണ് ഇൗ 20 കാരി സ്വർണത്തിലെത്തിയത്. അഞ്ജലി ഭഗവതിനും അപൂർവി ചന്ദേലയ്ക്കും ശേഷം 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമാണ് ഇളവേണിൽ.

ട്വ​ന്റി​ 20​ ​യ്ക്ക് ധോ​ണി​യി​ല്ല
മും​ബ​യ് ​:​ ​അ​ടു​ത്ത​മാ​സം​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ​ ​ന​ട​ക്കു​ന്ന​ ​ട്വ​ന്റി​ 20​ ​പ​ര​മ്പ​ര​യി​ലും​ ​മ​ഹേ​ന്ദ്ര​ ​സിം​ഗ് ​ധോ​ണി​ ​ക​ളി​ക്കി​ല്ല.​ ​വി​ക്ക​റ്റ് ​കീ​പ്പ​റാ​യി​ ​ഋ​ഷ​ഭ് ​പ​ന്താ​കും​ ​ക​ളി​ക്കു​ക.​ ​ലോ​ക​ക​പ്പി​ന് ​ശേ​ഷം​ ​വി​ൻ​ഡീ​സ് ​പ​ര്യ​ട​ന​ത്തി​ൽ​നി​ന്ന് ​ധോ​ണി​ ​വി​ട്ടു​നി​ന്നി​രു​ന്നു.​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ ​ട്വ​ന്റി​ 20​ ​ടീ​മി​ലേ​ക്ക് ​തി​രി​ച്ചു​വ​ന്ന​പ്പോ​ൾ​ ​ജ​സ്‌​പ്രീ​ത് ​ബും​റ​യ്ക്കും​ ​ഭു​വ​നേ​ശ്വ​റി​നും​ ​വി​ശ്ര​മം​ ​ന​ൽ​കി.​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദ്,​ ​ന​വ്‌​ദീ​വ് ​സെ​യ്‌​നി,​ ​ദീ​പ​ക് ​ച​ഹ​ർ​ ​എ​ന്നി​വ​ർ​ ​പേ​സ​ർ​മാ​രാ​യി​ ​ടീ​മി​ലു​ണ്ട്.
മെ​ൻ​ഡി​സ് ​വി​ര​മി​ച്ചു
ന്യൂ​ഡ​ൽ​ഹി​ ​:​ ​അ​സാ​ദ്ധ്യ​മാ​യി​ ​തി​രി​യു​ന്ന​ ​പ​ന്തു​ക​ളു​മാ​യി​ 2008​ ​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ൽ​ ​അ​ര​ങ്ങേ​റ്റ​ ​വി​സ്മ​യം​ ​സൃ​ഷ്ടി​ച്ച​ ​ശ്രീ​ല​ങ്ക​ൻ​ ​സ്പി​ന്ന​ർ​ ​അ​ജാ​ന്ത​ ​മെ​ൻ​ഡി​സ് ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ചു.​ 34​ ​കാ​ര​നാ​യ​ ​അ​ജാ​ന്ത​ 2015​ ​ലാ​ണ് ​അ​വ​സാ​ന​മാ​യി​ ​ശ്രീ​ല​ങ്ക​ൻ​ ​കു​പ്പാ​യ​ത്തി​ൽ​ ​ക​ളി​ച്ച​ത്.​ ​മൂ​ഫ് ​ഫോ​ർ​മാ​റ്റു​ക​ളി​ൽ​ ​നി​ന്നു​മാ​യി​ 288​ ​വി​ക്ക​റ്റു​ക​ൾ​ ​നേ​ടി​യി​ട്ടു​ണ്ട്.​ 2008​ ​ലെ​ ​ഏ​ഷ്യാ​ക​പ്പ് ​ഫൈ​ന​ലി​ൽ​ ​ഇ​ന്ത്യ​യ്ക്കെ​തി​രെ​ 13​ ​റ​ൺ​സ് ​ന​ൽ​കി​ ​ആ​റ് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യാ​ണ് ​മെ​ൻ​ഡി​സ് ​ശ്ര​ദ്ധേ​യ​നാ​യ​ത്.

ദീ​പ​ ​ഖേ​ൽ​ര​ത്‌ന ഏ​റ്റു​വാ​ങ്ങി
ന്യൂ​ഡ​ൽ​ഹി​ ​:​ ​ദേ​ശീ​യ​ ​കാ​യി​ക​ ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​ദേ​ശീ​യ​ ​കാ​യി​ക​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​രാ​ഷ്ട്ര​പ​തി​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​പാ​രാ​ലിമ്പി​​ക്സ് ​താ​രം​ ​ദീ​പാ​ ​മ​ല്ലി​ക് ​ഖേ​ൽ​ ​ര​ത്‌​ന​ ​പു​ര​സ്കാ​രം​ ​ഏ​റ്റു​വാ​ങ്ങി.​ ​ഖേ​ൽ​ ​ര​ത്‌​ന​ ​ല​ഭി​ക്കു​ന്ന​ ​ആ​ദ്യ​ ​വ​നി​താ​ ​പാ​രാ​ലി​മ്പി​ക്സ് ​താ​ര​മാ​ണ് ​ദീ​പ.​ ​ദീ​പ​യ്ക്കൊ​പ്പം​ ​ഖേ​ൽ​ ​ര​ത്‌​ന​യ്ക്ക് ​അ​ർ​ഹ​നാ​യി​രു​ന്ന​ ​ഗു​സ്തി​താ​രം​ ​ബ​ജ്റം​ഗ് ​പൂ​നി​യ​ ​റ​ഷ്യ​യി​ൽ​ ​പ​രി​ശീ​ല​ന​ത്തി​ലാ​യ​തി​നാ​ൽ​ ​ച​ട​ങ്ങി​നെ​ത്തി​യി​ല്ല.​ ​ബാ​ഡ്മി​ന്റ​ൺ​ ​താ​രം​ ​സാ​യ് ​പ്രാ​ണീ​ത്,​ ​വ​നി​താ​ ​ക്രി​ക്ക​റ്റ​ർ​ ​പൂ​നം​ ​യാ​ദ​വ്,​ ​അ​ത്‌​ല​റ്റ് ​സ്വ​പ്ന​ ​ബ​ർ​മ​ൻ,​ ​ഫു​ട്ബാ​ള​ർ​ ​ഗു​ർ​പ്രീ​ത് ​സ​ന്ധു​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ർ​ജു​ന​ ​അ​വാ​ർ​ഡ് ​സ്വീ​ക​രി​ച്ചു.​ ​ല​ക്‌​നൗ​വി​ൽ​ ​ദേ​ശീ​യ​ ​അ​ത്‌​ല​റ്റി​ക് ​മീ​റ്റി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ൽ​ ​മ​ല​യാ​ളി​ ​അ​ത്‌​ല​റ്റ് ​മു​ഹ​മ്മ​ദ് ​അ​ന​സ് ​ച​ട​ങ്ങി​നെ​ത്തി​യി​ല്ല.

എ​ൽ.​എ​ൻ.​സി.​പി​യി​ൽ​
കാ​യി​ക​ ​ദി​നാ​ഘോ​ഷം
തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ര്യ​വ​ട്ടം​ ​സാ​യ് ​എ​ൽ.​എ​ൻ.​സി.​പി​യി​ൽ​ ​ദേ​ശീ​യ​ ​കാ​യി​ക​ ​ദി​നാ​ഘോ​ഷ​വും​ ​ഫി​റ്റ് ​ഇ​ന്ത്യ​ ​മൂ​വ്‌​മെ​ന്റും​ ​ ആ​ഘോ​ഷി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 8​ന് ​ ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഗ​വ​ർ​ണ​ർ​ ​പി.​സ​ദാ​ശി​വം​ ​കാ​യി​ക​ദി​നാ​ഘോ​ഷ​ ​​ഉ​ദ്‌​ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹം​ ​കാ​യി​ക​ ​രം​ഗ​ത്ത് ​മി​ക​വ് ​തെ​ളി​ച്ച​ ​താ​ര​ങ്ങ​ളെ​ ​ആ​ദ​രി​ക്കു​ക​യും​ ​എ​യ്‌​റോ​ബി​ക്‌​സ് ​ഡി​സ്‌​പ്ലേ​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ക​യും​ ​ചെ​യ്തു.​എ.​ഡി.​ജി.​പി​ ​സ​ന്ധ്യ,​ ​സ​ഞ്ജ​യ​ൻ​ ​കു​മാ​ർ,​ ​കെ.​എം.​ബീ​നാ​മോ​ൾ,​ ​ജി.​ ​കി​ഷോ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.