തിരുവനന്തപുരം : ചിന്തവാരികയുടെ സ്ഥാപക പ്രസാധകനും ദീർഘകാലം മാനേജറുമായിരുന്ന കെ.ചന്ദ്രൻ(80) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ വട്ടിയൂർക്കാവ് അറപ്പുര റോഡിലെ വി.എ.ആർ.എ സിസി 135 വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തി കവാടത്തിൽ.
കോഴിക്കോട് പൊറ്റമേൽ സ്വദേശിയാണ്. ചിന്ത വാരികയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയസമര പ്രസീദ്ധികരണമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1963 ആഗസ്ത് 15ന് ചിന്തയുടെ ആദ്യ പതിപ്പിറങ്ങുമ്പോൾ മാനേജറായിരുന്നു. നീണ്ട 45 വർഷത്തെ സേവനിത്തൊനാടുവിൽ 2008ലാണ് വിരമിച്ചത്. ഭാര്യ താരയ്ക്കും ചിന്തയിലായിരുന്നു ജോലി. മക്കൾ; കെ മനേഷ്, കെ അലോഷ്യ. മരുമക്കൾ കെ സുജി, ബിന്ദു.