-pulwama

തിരുവനന്തപുരം : മൂന്നംഗ സംഘം സഞ്ചരിച്ച മോഷണ ബൈക്കിടിച്ച് പ്രവാസി മരിച്ച സംഭവത്തിൽ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം ഇരവിപുരം പള്ളിമുക്ക് മാളിക പുരയിടം വീട്ടിൽ അമീർ (22), പള്ളിമുക്ക് വടക്കേവിള തേജസ് നഗർ സഹീർ മൻസിലിൽ മുഹമ്മദ് താരിഖ് (20), മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിൽ തൻസീൻ(21), എന്നിവരാണ് റിമാൻഡിലായത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആലംകോട് എസ്.ബി.ഐ എ.ടി.എമ്മിന് മുന്നിലായിരുന്നു അപകടം. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കീഴാറ്റിങ്ങൽ തൊപ്പിചന്ത ആർ.പി വിലാസത്തിൽ പുഷ്പാംഗതനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, ചികിത്സയിലായിരുന്ന പുഷ്പാംഗതൻ കഴിഞ്ഞ ദിവസം പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.