തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ നടത്തിപ്പിൽ നിലവിലുള്ള സ്ഥിതി ആശങ്കാജനകമാണെന്നും പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമുള്ള ഹൈക്കോടതിയുടെ പരാമർശം അതീവ ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പ്രസ്താവിച്ചു.
പി.എസ്.സിയുടെ വിശ്വാസ്യതയെക്കുറിച്ച് ഹൈക്കോടതി പോലും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ പി.എസ്.സി ചെയർമാന് ആ സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു. പി.എസ്.സിയെ ഈ ദയനീയാവസ്ഥയിൽ എത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ചെയർമാന് ഒഴിഞ്ഞു മാറാനാവില്ല.
പരീക്ഷാ തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണമാണ് അഭികാമ്യമെന്നും സുധീരൻ പറഞ്ഞു.