e

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പാർക്ക് ചെയ്‌തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് മുകളിൽ കരിങ്കൽഭിത്തി ഇടിഞ്ഞുവീണു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. നാല് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വാഹനങ്ങൾക്ക് മുകളിലാണ് നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെ പിറകുവശത്തെ കരിങ്കൽഭിത്തി ഇടിഞ്ഞുവീണത്. സമീപത്ത് ജീവനക്കാരുണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ ആർക്കും പരിക്കില്ല.