കടയ്ക്കാവൂർ: കായിക്കര ആശാൻ സ്മാരകത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തും ഹോമിയോ ഡിസ്പൻസറിയും ഹോമിയോ പതിദ്രുർത കർമ്മ സാംക്രമിക രോഗ നിയന്ത്രണ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഹോമിയോപ്പതി ക്യാമ്പ് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പ്രവീൺചന്ദ്ര, അജയകുമാർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. തങ്ക ആർ, ചീഫ് മെഡിക്കൽ ഓഫീസർ ചിറയിൻകീഴ് ബ്ളോക്കുതല കോ-ഓർഡിനേറ്റർ ഡോ. ദിവ്യ, ഡോ. സാബു, ആശ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. രക്ത പരിശോധനയും നടന്നു.