ആറ്റിങ്ങൽ: ഒരു പ്രദേശത്തെ മാസങ്ങളായി ദുരിതത്തിലാക്കിയിരുന്ന കുരങ്ങുശല്യത്തിന് പരിഹാരമായി. വനംവകുക്ക് ഒരുക്കിയ കൂട്ടിൽ കുട്ടികുരങ്ങുകൾ ഉൾപ്പെടെ 28 എണ്ണം കുടുങ്ങി. അയിലം കാറ്റാടിപൊയ്ക പണ്ടാരവിളയിലാണ് കുരങ്ങുകൾ കുടുങ്ങിയത്. അയിലം സ്വദേശി കൃഷ്ണ രാജിന്റെയും സുനിലിന്റെയും നേതൃത്വത്തിലുള്ള നാട്ടുകാരാണ് കുരങ്ങന്മാരെ കുടുക്കി കൂട്ടിലാക്കിയത്. മുദാക്കൽ പഞ്ചായത്തിലെ നിരവധി പ്രദേശം കുരങ്ങൻമാരുടെ ശല്യം മൂലം ബുദ്ധിമുട്ടിലായിരുന്നു. നിരവധി തവണ കൂടുകൾ സ്ഥാപിച്ച് പിടികൂടിയെങ്കിലും ശല്യത്തിന് അറുതിയില്ലായിരുന്നു. ഇതിനെ ത്തുടർന്നാണ് പഞ്ചായത്തിന്റെ ആവശ്യപ്രകാരം വനംവകുപ്പ് വലിയ കൂട് സ്ഥാപിച്ചത്. വീടിന്റെ ഓടുപൊളിച്ചു പോലും കുരങ്ങുകൾ വീട്ടിൽ കടന്ന് ഭക്ഷണ സാധനങ്ങളും മറ്റും നശിപ്പിക്കുന്നത് ഇവിടെ നിത്യ സംഭവമായിരുന്നു.കൂട്ടിലകപ്പെട്ട കുരങ്ങന്മാരെ വനംവകുപ്പിന് കൈമാറാനാണ് അധികൃതരുടെ തീരുമാനം.