വിതുര:തൊളിക്കോട് പഞ്ചായത്ത് ആനപ്പെട്ടി വാർഡ് കുടുംബശ്രീ വാർഷികം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തോട്ടുമുക്ക് അൻസർ, ജെ.വേലപ്പൻ, ആനപ്പെട്ടി വാർഡ്മെമ്പർ അഷ്ക്കർ തൊളിക്കോട്, പഞ്ചായത്തംഗങ്ങളായ ടി.നളിനകുമാരി, ബി.സുശീല,എൻ.എസ്.ഹാഷിം, തൊളിക്കോട് ഷംനാദ്, നട്ടുവൻകാവ് വിജയൻ, ബിനിതമോൾ, സി.ഡി.എസ് അംഗം രമ, എ.ഡി.എസ് അദ്ധ്യക്ഷ ഷൈലാബീവി, എ.ഡി.എസ് സെക്രട്ടറി ഷക്കീലാബീവി എന്നിവർ പങ്കെടുത്തു.