തിരുവനന്തപുരം: കേരള സ്റ്റേറ്റ് എക്സ്ഗ്രേഷ്യ പെൻഷണേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് സി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംഘടന സ്വരൂപിച്ച 4.5 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. ഭാരവാഹികളായി സി. തങ്കപ്പൻ (പ്രസിഡന്റ്), എ. സുധാകരൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.