ayyankali

തിരുവനന്തപുരം: കെ.പി. എം.എസ് ചെറുവയ്ക്കൽ ശാഖയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി ജയന്തി ആഘോഷം കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ബി.എസ്.സതീശൻ ഉദ്‌ഘാടനം ചെയ്തു. ശ്യാംകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ലൈലാ ചന്ദ്രൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ചെറുവയ്ക്കൽ തുളസീധരൻ, ജില്ലാ കമ്മിറ്റി അംഗം ഷാജു മെഡിക്കൽ കോളേജ്, ഇളംകുളം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റാംസുദീൻ എന്നിവർ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. ശാഖ സെക്രട്ടറി ശരത് ശ്രീകാര്യം സ്വാഗതവും, ഖജാൻജി സുനിൽകുമാർ നന്ദിയും പറഞ്ഞു.