നെയ്യാറ്റിൻകര: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ഓണ വിപണി ലക്ഷ്യം വച്ച് ഉത്പാദിപ്പിച്ച ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം തുടങ്ങി. ചെങ്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ആർ. സൈമൺ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇന്നലെ ചെങ്കലിൽ ആരംഭിച്ച വിപണനമേളയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.നിർമ്മലകുമാരി,സി.ഡി.എസ് ചെയർപേഴ്സൺ സുധകുമാരി തുടങ്ങിയ നിരവധി കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.