photo

നെടുമങ്ങാട്: ദളിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി നെടുമങ്ങാട് പോസ്റ്റോഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി.പി മുരളിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി കെ. ശശാങ്കൻ, സംസ്ഥാന കമ്മിറ്റിയംഗം ഒ.എസ്. അംബിക, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ്. ബിജു എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ ഓഫീസ് മുറ്റത്ത് നിന്നാരംഭിച്ച മാർച്ചിന് കെ. ഗണേശൻ, ബി. രാമചന്ദ്രൻ നായർ, അയിരൂർ മോഹനൻ, പി. രാമചന്ദ്രൻ നായർ, വി. നാരായണൻ നായർ, എ. റോജ്, കെ. റഹിം, എസ്. ഷിനി പങ്കുംമൂട്, ഒ. ലളിതാംബിക, സുധീർഖാൻ, സാജു കൊടിപ്പുറം, കെ.എസ്. ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.