പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (2008 സ്കീം) 'ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാബ്', 'ആപ്ലിക്കേഷൻ സോഫ്ട്വെയർ ഡെവലപ്മെന്റ് ലാബ്', പ്രാക്ടിക്കൽ യഥാക്രമം 3, 5 തീയതികളിൽ ശ്രീ ചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗ്, പാപ്പനംകോട്, തിരുവനന്തപുരത്ത് നടത്തും.
ഹാൾടിക്കറ്റ്
ഒന്നാം സെമസ്റ്റർ 2000 സ്കീം - ഫുൾടൈം, ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളുടെ (2000 സ്കീം - പാർട്ട് ടൈം), ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളുടെ (2003 സ്കീം - ഈവനിംഗ്), ഒന്ന്, രണ്ട് സെമസ്റ്ററുകളുടെ (2006 സ്കീം - പാർട്ട് ടൈം) മേഴ്സിചാൻസ് എം.ബി.എ ഡിഗ്രി പരീക്ഷകളുടെ ഹാൾടിക്കറ്റ് 3 മുതൽ സർവകലാശാലയിൽ നിന്നു കൈപ്പറ്റണം. പരീക്ഷാകേന്ദ്രം ഐ.എം.കെ കാര്യവട്ടം കാമ്പസ്.
സ്പെഷ്യൽ ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ് ഫൗണ്ടേഷൻ കോഴ്സ് ഇൻഫൊമാറ്റിക്സ് പ്രാക്ടിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കായി 6 ന് പാളയം എസ്.ഡി.ഇ കമ്പ്യൂട്ടർ ലാബിൽ സ്പെഷ്യൽ ക്ലാസ് നടത്തും.
പരീക്ഷാഫലം
രണ്ടാം വർഷ ബി.ബി.എ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
23 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി (മൂന്ന് വർഷം) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട വിദ്യാർത്ഥികളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് 7 വരെ പിഴ കൂടാതെ അപേക്ഷിക്കാം.
കെ മാറ്റ് കേരള 2020
എ.ബി.എ പ്രവേശനത്തിന് അർഹത നേടുന്നതിന് വേണ്ടിയുളള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള ഡിസംബർ 1 ന് നടത്തും. കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിന്റെ (കുഫോസ്) ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് കെ മാറ്റ് കേരള 2020 നടത്തുന്നത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in സന്ദർശിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വൈകിട്ട് 4 മണി. അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 750 രൂപയുമാണ്. കെമാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ അർഹത നേടുന്നവർക്ക് മാത്രമേ കേരളത്തിലെ എല്ലാ സർവകലാശാലകളിലും അതിനു കീഴിലുളള എം.ബി.എ കോളേജുകളിലും പ്രവേശനം ലഭിക്കുകയുളളൂ. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ മാറ്റ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 - 2335133.