തിരുവനന്തപുരം: ആർദ്രം പദ്ധതിയിലെ രണ്ടാം ഘട്ടത്തിൽ ഫാർമസിസ്റ്റുമാരെ ഒഴിവാക്കിയതിനാൽ പദ്ധതി പരാജയപ്പെടാൻ സാദ്ധ്യത ഏറെയാണെന്ന് എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. കേരള ഗവൺമെന്റ് ഫാർമസിസ്റ്റസ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രഅയപ്പ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. സുനിൽ ഉൾപ്പെടെ ഏഴു പ്രവർത്തകർക്ക് യാത്രഅയപ്പ് നൽകി. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ മുൻ പ്രസിഡന്റ് ബി. രാജൻ, ഫാർമസി സർവീസ് അസിസ്റ്റന്റ് ഡയറക്ടർ മൂസ. പി.പി, കെ.ജി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. പ്രേമാനന്ദൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. വിജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അശോക് കുമാർ. എൽ.ജി, സംസ്ഥാന കമ്മിറ്റി അംഗം സ്‌മിജിമോൻ ഡി.എസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീകുമാർ.എസ്, ജില്ലാ വൈസ് പ്രസിഡന്റ് ഷീജ. സി.പി എന്നിവർ സംസാരിച്ചു. ജില്ലാ വനിതാ സമ്മേളനം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അനിത. ഡി.എൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് ട്രെയിനറും സ്‌പീച്ച് ട്രാൻസിലേറ്ററുമായ ജ്യോതി രാധിക വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.