1

തിരുവനന്തപുരം: പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ലോഡുകണക്കിന് സാധനങ്ങൾ അയച്ചതിന് പിന്നാലെ ശുചീകരണത്തിന് തൊഴിലാളികളെയും സന്നദ്ധ പ്രവർത്തകരെയും അയച്ച മേയർ ബ്രോയ്ക്ക് നിലമ്പൂർ നഗരസഭയുടെ സമ്മാനം. നിലമ്പൂർ നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥാണ് ശുചീകരണത്തിനുപോയ സംഘത്തിന്റെ കൈയിൽ മേയർ വി.കെ. പ്രശാന്തിന് നൽകാനായി പാവകൾ കൊടുത്തയച്ചത്. നഗരസഭാസംഘം ശുചീകരണത്തിനിടെ ശേഖരിച്ച് വൃത്തിയാക്കിയ പാവകളാണ് സ്നേഹസമ്മാനമായി നൽകിയത്. സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. പുഷ്‌പലതയും ഡെപ്യൂട്ടി മേയർ രാഖി രവികുമാറുമാണ് പാവകൾ മേയർക്ക് കൈമാറിയത്.