പാറശാല: പിക്‌നിക് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിനായക ചതുർത്ഥി മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നടക്കുന്ന നാല് ദിവസത്തെ ഉത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി വട്ടവിള വിജയൻ, നെയ്യാറ്റിൻകര നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ ഗ്രാമം പ്രവീൺ, വി.ആർ.സലൂജ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വി.കെ.ഹരികുമാർ, കെ.പി.മോഹനൻ, ഈഴക്കോണം വിജയൻ തുടങ്ങിയവർ പങ്കെടുത്തു.