കല്ലമ്പലം :ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.മണമ്പൂർ പുത്ത൯കോട് തീർത്ഥത്തിൽ ജി. സുനി (44)ആണ് മരിച്ചത്. ദേശീയപാതയിൽ കടുവാപള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. പച്ചക്കറിയും വാങ്ങി ഓട്ടോയിൽ വീട്ടിലേക്കു മടങ്ങവേ എതിർ വശത്തുനിന്നു ദിശ തെറ്റി വന്ന സ്ത്രീയുടെ സ്കൂട്ടിയിൽ ഇടിക്കാതിരിക്കാനായി ബ്രേക്ക് ചെയ്തപ്പോൾ , പിന്നിൽ നിന്ന് നാഷണൽ പെർമിറ്റ് ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ . ശ്രുതി മോഹ൯. മക്കൾ : അക്ഷയ്, അക്ഷര. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ചിത്രം : സുനി