വിഴിഞ്ഞം: ജില്ലയിലെ മൂവായിരത്തിലധികം എ.ഐ.ടി.യു.സി തൊഴിലാളികൾ മുട്ടക്കാട് ശശിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യുവിൽ ചേർന്നു. ടെയ്‌ലറിംഗ് ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂണിയനിലെ തൊഴിലാളികളാണ് സി.ഐ.ടി.യുവിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. യൂണിയന്റെ ജില്ലാ കൺവെൻഷനും അംഗത്വ വിതരണവും യൂണിയൻ നടപ്പിലാക്കിയ വായ്പയുടെയും വിവിധ ധനസഹായങ്ങളുടെയും വിതരണം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പുല്ലുവിള സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ വിവിധ വായ്പകളുടെ വിതരണം ജില്ലാ സെക്രട്ടറി പി.രാജേന്ദ്രകുമാറും ധനസഹായ വിതരണം സി.പി.എം ജില്ലാകമ്മിറ്റിയംഗം അഡ്വ.പി.രാമചന്ദ്രൻ നായരും നിർവഹിച്ചു. സി.പി. എം കോവളം ഏരിയാ സെക്രട്ടറി അഡ്വ. പി.എസ്. ഹരികുമാർ, എ.ജെ. സുക്കാർണോ, ഇ.കെന്നഡി, കെ.കെ.വിജയൻ, വി.ആർ.സലൂല എന്നിവർ സംസാരിച്ചു.