തിരുവനന്തപുരം: സംസ്ഥാനത്തെ അൻപതോളം എസ്. ബി. ഐ.ശാഖകൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എസ്.ബി.ഐ. പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ പ്രധാനബാങ്കായ എസ്. ബി. ടി. ലയിപ്പിച്ചപ്പോൾ ബാങ്ക് ശാഖകളൊന്നും പൂട്ടില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അൻപതോളം ശാഖകൾ പൂട്ടാനുള്ള തീരുമാനം ഇതിന്റെ ലംഘനമാണെന്ന് എറണാകുളത്ത് ചേർന്ന അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. ആദിവാസിമേഖലകളിലും ബാങ്കിംഗ് സേവനം ദുർലഭമായ മേഖലകളിലെയും ശാഖകൾ പൂട്ടരുതെന്നാവശ്യപ്പെട്ട് കേന്ദ്രസംസ്ഥാനസർക്കാരുകൾക്കും ബാങ്ക് ചെയർമാനും നിവേദനം നൽകുമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ.രാജീവൻ, ജനറൽ സെക്രട്ടറി എ. ജയകുമാർ തുടങ്ങിയവർ പറഞ്ഞു.