കല്ലമ്പലം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്പൂർ സബ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി. പരിചയസമ്പന്നർ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കഷ്ടിച്ച് ഒരു വർഷത്തേക്കുള്ള ഭരണമാണെങ്കിലും മത്സരിക്കുന്ന മൂവർക്കും ഇത് അഭിമാന പോരാട്ടമാണ്. എൽ.ഡി.എഫിൽ നിന്ന് സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ ഒറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റും വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന അഡ്വ. എസ്.എസ്. ഷാജഹാനും, യു.ഡി.എഫിൽ നിന്ന് മേഖലയിലെ സാംസ്കാരിക രംഗത്ത് വ്യക്തമായ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അഡ്വ. ഇ. റിഹാസും, ബി.ജെ.പിയുടെ ദക്ഷിണമേഖല ഉപാദ്ധ്യക്ഷനും സാംസ്കാരിക രംഗത്തും വ്യാവസായിക രംഗത്തും ശ്രദ്ധേയനായ തോട്ടയ്ക്കാട് ശശിയുമാണ്‌ മത്സരിക്കുന്നത്. യു.ഡി.എഫിന് റിബലായി ഫിറോസ്‌ കാവേലി സ്വതന്ത്ര സ്ഥാനാർത്ഥിയായി ആപ്പിൾ ചിഹ്നത്തിൽ മത്സരിക്കുന്നത് യു.ഡി.എഫ് പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു ഫിറോസ്‌ കാവേലി. ജില്ലാപഞ്ചായത്ത്‌ അംഗം കൃഷ്ണൻകുട്ടിയുടെ നിര്യാണത്തെ തുടർന്നാണ്‌ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്‌.

h