ജാർഖണ്ഡ്: 42 വർഷമെടുത്ത് പണിത കനാൽ ഉദ്ഘാടനംചെയ്ത് 24 മണിക്കൂറിനകം തകർന്നു. ജാർഖണ്ഡിലെ ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്ക് വെളളമെത്തിക്കാനുണ്ടാക്കിയ കനാൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി രഘുബർദാസ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനകം കനാലിൽ വലിയ വിളളലുണ്ടാവുകയും ഗ്രാമങ്ങളിൽ വെളളപ്പൊക്കം ഉണ്ടാവുകയുമായിരുന്നു. എലിമാളങ്ങളാണ് കനാൽ തകർത്തതെന്നാണ് സർക്കാരിൻെറ പ്രാഥമികനിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചെന്ന് ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അരുൺകുമാർ സിംഗ് പറഞ്ഞു.
ജാർഖണ്ഡ് അവിഭക്ത ബിഹാറിന്റെ ഭാഗമായിരുന്ന 1978ൽ അന്നത്തെ ഗവർണർ ജഗാനന്ദ് കൗശലാണ് കനാൽ പണിക്ക് തറക്കല്ലിട്ടത്. 2003ൽ അർജുൻ മുണ്ട രണ്ടാമതും തറക്കല്ലിട്ടു. 2012ൽ വീണ്ടും ടെൻഡർ വിളിച്ച് പണി പുനരാരംഭിച്ചു. 2019ൽ പണിതീർന്നപ്പോൾ ചെലവ് 2500 കോടി രൂപയായി. 404.17 കിലോമീറ്ററാണ് കനാലിന്റെ ആകെ നീളം.