വളപട്ടണം: മന്ത്രവാദത്തിനിടെ 17 കാരിയെ പീഡിപ്പിക്കുകയും ആഭരണം മോഷ്ടിക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടാമത്തെ മദ്രസ അദ്ധ്യാപകനും അറസ്റ്റിൽ. കൊടുവള്ളി സ്വദേശി അബ്ദുൾ സലാമിനെയാണ്(42) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയും മലപ്പുറം വണ്ടൂരിൽ സ്ഥിര താമസക്കാരനുമായ അബ്ദുൾ ഷുക്കൂറിനെ (30) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മദ്രസയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടൊപ്പം രണ്ടു പവന്റെ വളയും കവർന്നു. പെൺകുട്ടിയുടെ മാതാവ് തലശേരി ഡിവൈ.എസ്.പിയ്ക്ക് നൽകിയ പരാതി വളപട്ടണം പൊലീസിന് കൈമാറുകയായിരുന്നു.