ummanchandi-ulghadanam-ch

കല്ലമ്പലം: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മികച്ച സമ്പദ്ഘടനയാണ് മൻമോഹൻസിംഗ് രാജ്യത്തിന്‌ നൽകിയത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ അതെല്ലാം തകർത്തെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം കല്ലമ്പലത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.ഇ. റിഹാസ്, അടൂർ പ്രകാശ്‌ എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, മുൻ എം.എൽ.എ വർക്കല കഹാർ, എൻ. സുദർശന൯, പി. ഉണ്ണിക്കൃഷ്ണൻ, എം.എ. ലത്തീഫ്, എം.എം. താഹ, അംബിരാജ, ജോസഫ് പെരേര, എൻ. ഗോപാലകൃഷ്ണൻ നായർ, അഡ്വ. സന്തോഷ്‌ കുമാർ, കുടവൂർ നിസാം, നബീൽ നൗഷാദ്, എ.ജെ. ജിഹാദ്, സൂര്യത്ത്ബീവി, എൻ. സിയാദ്, സന്ധ്യ, ദേവദാസ്, ഡി.സി.സി ഭാരവാഹികളായ ആനന്ദ്‌, എൻ.ആർ. ജോഷി, കരവാരം നിസാം, ജ്യോതി തുടങ്ങിയവർ സംസാരിച്ചു.